Pages

നീയെന്‍ പ്രാണനില്‍ പ്രിയസഖീ.....




മായാതെ നില്‍കുന്നു നീയെന്‍ മനസ്സില്‍ ....
ഒരായിരം ഓര്‍മ്മകള്‍ തന്ന പ്രിയ തോഴി…..
ഒരു മഞ്ഞുതുള്ളിപോല്‍ തൊട്ടടുത്ത്‌ നിന്നിട്ടും ...
എന്മനം നീ അറിയാതതെന്തേ....?
എത്രയോ മോഹങ്ങള്‍ പങ്കുവച്ചു നാം
എത്ര ദുഃഖത്തിലും കയ്കള്‍കോര്‍ത്തു....
ജന്മങ്ങളായി നാം പങ്കുവച്ചോര്‍മകള്‍
ഇന്നു നീ മറന്നുവോ എന്‍ പ്രിയസഖി....
നാം തൊട്ടടുത്തിരുന്ന ദിനങ്ങള്‍,
പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
വിരഹ ദുഃഖങ്ങള്‍ നിറഞ്ഞ എന്‍ ജീവിതത്തില്‍...
സാന്ധ്വന തെന്നലായ്‌ എന്നെ തലോടി
ആ തലോടല്‍ ഒരു സ്വപ്നം മാത്രമായ്...
എന്‍ മനസ്സില്‍ നീ അകന്നപ്പോള്‍
ഇന്നും എന്‍ മനസ്സ് ആ തലോടലിനായ്‌...
നിനക്കായ്‌.... നിനക്ക് മാത്രമായ് കേഴുന്നു..
ഒരു ജന്മം മാത്രമേ നാം അടുത്തുള്ളൂവെങ്കിലും
എത്രയോ ജന്മങ്ങളായ് നീയെന്‍ പ്രാണനില്‍ പ്രിയസഖീ.....