Pages

സ്വപ്ന വര്‍ണ്ണങ്ങള്‍



സ്വപ്നങ്ങള്‍ക്ക് എന്നും ഏഴു വര്‍ണ്ണമാണ് 
യാഥാര്‍ഥ്യങ്ങള്‍‍ക്കോ കടുത്ത നിറവും......
ഒരു പക്ഷെ നമ്മളെയെല്ലാം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് 
ആ സ്വപ്‌നങ്ങള്‍ ആവാം..........
മോഹങ്ങള്‍ നിറയുമ്പോഴാണ് മനുഷന്‍ അഹങ്കാരിയാവുന്നത്.......
സ്വപ്‌നങ്ങള്‍ സഫലമാകാന്‍ മോഹിക്കുന്നവര്‍  
അഹങ്കാരിയാണെങ്കില്‍ ഈ ലോകത്തിലെ ഏറ്റവും വലിയ അഹങ്കാരിയാണ്‌ ഞാന്‍...........
ജീവിതത്തിലെ എഴുവര്‍ണ്ണമുള്ള സ്വപനങ്ങളും 
അവയുടെ കടും നിറമാര്‍ന്ന യാഥാര്‍ഥ്യങ്ങളുമാണ് 
എന്നിലെ അഹങ്കാരിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..........
പ്രണയം തീയാണെന്നു നീ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.....
കാരണം നിന്‍റെ പ്രണയം ഒരിളം കാറ്റു പോലെ നേര്‍ത്തതാണ്......
എങ്കിലും നിനക്കെന്നോടുള്ള പ്രണയം തീ പോലെയെന്നറിയാന്‍ എനിക്കിഷ്ടമാണ്.....
പ്രണയം വന്മരങ്ങളുടെ സന്തോഷമാണെന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല......
ഞാന്‍ അറിഞ്ഞ നിന്‍റെ പ്രണയം ഒരു കൊച്ചു ലില്ലി പൂവിന്‍റെ പുഞ്ചിരി പോലെയാണ്......
എങ്കിലും നിന്‍റെ പ്രണയത്തിനു ഇത്ര കരുത്തെന്നറിയുമ്പോള്‍ എന്‍റെയുള്ളില്‍ തിമിര്‍പ്പാണ്.................
നിന്‍റെ കൈ കോര്‍ത്ത്‌ നടക്കാന്‍ നീ വിളിച്ചാല്‍ ഞാന്‍ വരില്ല............!!
കാരണം നിന്നെ വിദൂരതയില്‍ നിന്ന് കാണുവാനാണ് എനികിഷ്ടം...........പ്രണയം എനിക്കിങ്ങനെയെല്ലാമാണ്........എങ്കിലും നിന്‍റെ കരുത്താര്‍ന്ന... ജീവനുറ്റ....കടും ചുവപ്പ് പ്രണയത്തോട് എനികിഷ്ടമാണ്...............
 ആദിയില്‍ പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍ പീലി തുണ്ടുപോലെ ഞാന്‍ എന്‍റെ മനസ്സില്‍ ഒളിപ്പിച്ച സ്വകാര്യ സ്വപ്നമാണ് നീ.................
ആരെയും പ്രണയിക്കാന്‍ എനിക്കിനി കഴിയില്ല..
അതിതീവ്രമായ ഈ പ്രണയത്തില്‍ ഞാനൊരു ആസ്വാദികയായി മാറിയപ്പോള്‍ പ്രണയമെന്ന ദിവ്യ സമ്മര്‍പ്പണത്തോട് എനിക്കു ആരാധനയായി മാറി...
കൈ ഞാന്‍ മുറുകെ പിടിക്കയാണ്‌ ...
കാരണം ഞാനൊരു സ്വാര്‍ത്ഥയാണ് ....
എന്‍റെ സന്തോഷങ്ങള്‍ .....
എന്‍റെ കാഴ്ചയില്‍ ,
നീ മാത്രമാണ്.....
മൌനത്തിന്‍റെ അര്‍ത്ഥമുള്ള ഭാവങ്ങളീലൂടെ എന്നിലേക്കടുത്ത സ്നേഹത്തിന്‍റെഒരുതൂവല്‍ സ്പര്‍ശം...

ഓരോ മനുഷ്യനെയും മുന്നോട്ട് നയിക്കുന്ന വികാരങ്ങള്‍ പലതായിരിക്കും .....
ചിന്തിക്കുക ... കണ്ടെത്തുക ..... തന്‍റെ ജീവിതം മാറ്റി മറിക്കാവുന്ന എന്താണ് നാം കാത്തിരിക്കുന്നത് !!!!!!!