Pages

നിനക്കായ്‌....




വിതുമ്പുന്ന മനസ്സില്‍.......
      തുളുമ്പുന്ന പളുങ്ക് പാത്രം പോലെ
എന്‍ ഹൃദയത്തെ മാറ്റിവച്ചു നിനക്കായ്‌ .....
      അസ്തമിക്കും സൂര്യനില്‍ നിന്നും
ഉദിക്കുന്ന സൂര്യന്‍ പോലെ
      എന്‍ ദുഃഖങ്ങളെ മാറ്റിവച്ചു നിനക്കായ്‌.....
ആളിതീര്‍ന്ന തിരിവിളക്കിലും
      പ്രകാശ ഗോപുരം പോലെ...
എന്‍ മനസ്സില്‍ യതനകളെ മാറ്റിവച്ചു നിനക്കായ്‌....
      വര്‍ണങ്ങളുള്ള സ്വപ്നം നല്‍കി
ജീവിതത്തെ വര്‍ണശബളമാക്കിയ...
      നിനക്കായ്‌ ഞാനെല്ലാം മാറ്റിവച്ചു പ്രിയസഖി....

അച്ഛന്‍




സന്ധ്യ ആവുന്നതേയുള്ളൂ ആകാശം കറുത്ത് ഇരുണ്ടിരുന്നു
ആദിത്യന്‍ ആദി വെളിച്ചം തുവുന്നതുപോലെ...
മിന്നല്‍ പിണര്‍ എന്നെ തലോടി
മനസ്സില്‍ എന്തോ പധ:നം സംഭവിച്ചതുപോലെ.....
എന്തുകൊണ്ടാണിത്...? പിന്നീട് ഞാനതോര്‍ത്തു...
എന്നും വിളിക്കുന്ന അച്ഛന്‍ അന്ന് എന്നെ വിളിച്ചില്ല.....