Pages

മറക്കാന്‍ ആഗ്രഹിച്ചത്‌
ജീവിതത്തിലെ യാത്രക്കിടയില്‍
ഒരു ചെറു വെളിച്ചമായി
മിന്നിമാഞ്ഞപ്പോള്‍ ഒരു നിമിഷം
അതിനായി ആശിച്ചു പോയത്‌
തെറ്റാണോ.................

My Dreamzzz.....



അവള്‍ ഒരു സ്വപ്നമായിരുന്നു...
മിഴിയ്ക്കുള്ളില്‍ പതിവ് തെറ്റിച്ചു വരുന്ന ഒരു സ്വപ്നം...
ആ സ്വപ്നം എന്നും കാണാന്‍ കൊതിച്ച ഒരു മനസ്സായിരുന്നു
എന്‍റെ.....!!!

അവളോട്‌ കൂട്ടികൂടിയും പിണങ്ങിയും എന്‍റെ സ്വപ്നത്തിന്
ജീവന്‍ വെച്ചു.
ഓരോ പിണക്കത്തിന് ശേഷം ഞങ്ങള്‍ പങ്കുവെച്ചത് പ്രണയമായിരുന്നു...

ഞാനറിയാതെ പ്രണയം എന്ന വിഷം ഏന്നില്‍ ആരോ കുത്തിവെച്ചു.
  വിഷത്തിന് പിരിയാനാവാത്ത വിധം മനസ്സിനെ
അടുപ്പിക്കാന്‍ കഴിഞ്ഞു...


ആ വിഷത്തിന്‍റെഅംശം എനിക്ക് നഷ്ടമായിത്തുടങ്ങിയത്
ഞാന്‍ അറിഞ്ഞിരുന്നില്ല.....
ഒരിക്കലും പിരിയില്ല എന്ന് കരുതിയിരുന്ന ആ സ്വപ്നം
എന്നില്‍ നിന്ന് പതുക്കെ അകന്നുപോയി..
പിന്നീട് ആ സ്വപ്നം ഞാന്‍ കണ്ടിട്ടില്ല !!! 
പതിവ് തെറ്റിച്ചു വരുന്ന ആ സ്വപ്നം നഷ്ടമായി എന്ന്
കരുതാന്‍ കഴിയുന്നില്ല..


കാരണമറിയാതെ എന്നില്‍ നിന്നും അകന്നുപോയ
ആ സ്വപ്നത്തിന് മിഴി നിറഞ്ഞ ഒരു നനുത്ത നീര്‍ത്തുള്ളി
കാത്തുവെയ്ക്കുന്നു....

എന്‍റെ ദേശാടനപക്ഷി

ജീവിക്കാന്‍ ആഗ്രഹിച്ച നാളുകളുടെ ദൈര്‍ഘ്യമേറിയ യാത്രയില്‍ കണ്ണുനീരിന്‍റെ  ഉപ്പ് രസം അനുഭവിച്ച ഓര്‍മ്മകള്‍ ........
ജീവിതത്തില്‍ കയ്പുനിറഞ്ഞ അനുഭവങ്ങള്‍ മധുര സ്വപ്‌നങ്ങള്‍ ആക്കി മാറ്റുവാന്‍ ഞാന്‍ ആഗ്രഹിച്ചു ........

ലോകത്തെ മുഴുവന്‍ തന്നിലോളിപിച്ചിരിക്കുന്ന രാത്രിയുടെ പുറകില്‍ നിന്നും നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു അത്രയ്ക്ക് എന്നോട് ഒരുപക്ഷെ പുച്ഛമായിരിക്കാം.....

ഇവരില്‍ നിന്നും രക്ഷപെടുവാന്‍ ഞാന്‍ ഈ ലോകം മുഴുവന്‍ പറന്നു നടന്നു എങ്കിലും അവരെന്നെ പിന്തുടരുന്നുണ്ടായിരുന്നു....

ചന്ദ്രന്‍റെ സൌഹൃദം അവളുടെ ചിരിക്ക് മാറ്റു
കൂട്ടുന്നതോടൊപ്പം എന്നെ വ്യക്തമായി കാണിക്കുന്നു”

പ്രകൃതിയുടെ ദിവസംതോറും ഉള്ള പ്രച്ഛന്നവേഷങ്ങളില്‍ പലപ്പോഴും ഭീകര രൂപം മാത്രം....

പ്രകൃതിയിലെ വൃക്ഷങ്ങളും മറ്റും തെന്നലിന്‍റെ താളം കേട്ടു എനിക്ക്ചുറ്റും നൃത്തം വക്കുന്നു ........
എന്നെ സമാസ്വസിപിക്കാനുള്ള പ്രകൃതിയുടെ വെറും കൃത്രിമ പുഞ്ചിരി....

എങ്കിലും ഞാന്‍ പരാജയപെടുന്നില്ല, എന്നെങ്കിലും, എന്നെക്കുറിച്ച് മനസിലാകുകയാണെങ്കില്‍ പുഷ്പങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുമെന്ന് ഞാന്‍ സമാശ്വസിച്ചു .....

പ്രകൃതിയുടെ ഭീകരത നിറഞ്ഞ ആ ദിവസം അമാവാസി നാളായിരുന്നു ആസമയത് പറന്നു പോകുന്ന ഒരു പറവയായ്‌..... വഴിയറിയാതെ അലഞ്ഞു നടക്കുകയായിരുന്നു എന്‍റെ മനസ്സ്....... എവിടെക്കിന്നില്ലാതെ, ലക്ഷ്യമില്ലാത്ത ലക്ഷ്യത്തിലേക്ക്... ലക്ഷ്യവും തേടി.....
ഈ യാത്രക്കിടയില്‍ പ്രകൃതിയുടെ ചിരി എന്നെ ദുഖത്തിലാഴ്ത്തിയെങ്കിലും എന്‍റെ പക്ഷിക്ക് നിരാശ ഇല്ല...

എന്തെന്നാല്‍...?

അനശ്വരമായ സ്വപ്നങ്ങളും അനസ്വരമായ പ്രതീക്ഷകളും നശ്വരമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വളരെ മുന്നിലായിരുന്നു.....
ധ്രുവങ്ങളില്‍ നിന്നും ധ്രുവങ്ങളിലേക്കുള്ള യാത്രക്കിടയില്‍ എന്‍റെ പക്ഷിക്ക് കിട്ടിയ പ്രജോതനം തുടര്‍ന്നുള്ള യാത്രക്ക് വഴിയൊരുക്കി .....
ഇണയെ തേടിയുള്ള ഈ യാത്ര ഇനിയും തുടരുമോ...?
ഈ ഭുമിയുടെ പരിഹാസത്തിന് അന്ധ്യാമുണ്ടാകുമോ...?

“എങ്കിലും”

എന്‍റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മരണമില്ല.... ഒരിക്കലും... ഒരിക്കലും .....