Pages

പ്രിയസഖീ നിനക്കായി.....



തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!  തിരിയുടേതല്ല നാളത്തിന്‍റെതല്ല..
  കെട്ടു പോകുന്നതിനു മുന്‍പുള്ള ജീവിതത്തിന്റെ...

****




 
ഒരുപാടു സ്നേഹിച്ച ഒരാളെ
സ്നേഹിക്കണ്ടായിരുന്നു എന്ന് തോനുന്നത്
അയാളെ വെറുക്കുബോഴോ,
മറക്കുബോഴോ അല്ല
അവരെ നഷ്ട്ടപെടുന്നു എന്ന് തോന്നുബോഴാണ്....
*****


സ്നേഹിക്കാന്‍ ആളുണ്ടാകുമ്പോള്‍ ജീവിക്കാന്‍ ആഗ്രഹം ഉണ്ടാകും...
കാത്തിരിക്കാന്‍ ആളുണ്ടാക്കുമ്പോള്‍ തിരിച്ചു വരാന്‍
 ആഗ്രഹം ഉണ്ടാകും...
ഓര്‍ക്കാന്‍ ആളുണ്ടാകുമ്പോള്‍ സ്വപ്നം കാണാന്‍ ആഗ്രഹാമുണ്ടാകൂ...
 *****


ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍...
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍...
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍...
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.
എന്തുകൊണ്ടെന്നാല്‍... എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്-
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.............

അരില്‍ ഇല്ലെങ്കിലും ....

ഓര്‍മ്മകള്‍ മറവിയുടെ
കൂട്ടുകാരന്‍ ആകുംബോഴും
നീ എന്നില്‍ കൊരിയിട്ട
വരകള്‍ എന്നെ ഇപ്പോഴും പിന്തുടരുന്നു.......

നിന്‍റെ പൂന്തോട്ടത്തിലെ
പുല്‍നാമ്പുകള്‍ കണ്ടു
ഞാന്‍ പടിയിറങ്ങുന്നു
തിരിഞ്ഞു നോക്കാനാവാതെ..
 
                                                     ********





ആഗ്രഹങ്ങള്‍ക്ക് ചങ്ങല ഇടുമ്പോള്‍

ഓര്‍മ്മകള്‍ക്ക്‌ കാരാഗ്രഹം കൊടുക്കുമ്പോള്‍

മൌന നൊമ്പരങ്ങളുടെ ചിതയില്‍ നിന്ന്

മൌനമായിട്ടാനെങ്കിലും ഇപ്പോഴും

ഞാന്‍ നിന്നെ

പ്രണയിക്കുന്നു.........
                      



ഓരോ ഹൃദയങ്ങളിലും പ്രണയം
ഓരോ ചിത്രം കൊരി ഇടും
ചില ഹൃദയങ്ങളില്‍ ചാരം മൂടിയ
കനല്‍ പോലെ നീറുന്ന ഓര്‍മ്മകള്‍
ചിലര്‍ക്ക് മഴ പോലെ കുളിര്‍ നല്‍കി
കടന്നു പോകുന്നു
       ഒരു സുന്ദര സ്വപനം പോലെ..........    
 
മാര്‍ച്ചിലെ കൊടും ചൂടില്‍ മനസ്സിലെ നീരുറവകളും വറ്റിതുടങ്ങുന്നു.... മനസ്സിന്‍റെ ഗദ്ഗദം മൌനമായി അറിയിക്കുമ്പോഴും..... നീറുന്ന ദു:ഖങ്ങള്‍ മനസിലോളിപിച്ചു പുഞ്ചിരിയില്‍ ഏതാനും വര്‍ഷങ്ങള്‍ പങ്കിട്ടു.... ഒടുവില്‍ ഒരുപിടി ഓര്‍മകളും ഓമനിക്കാന്‍ ഒരുപാട് സ്വപ്നങ്ങളും നല്‍കി അവസാനം എന്തേ കരയിച്ചു നീ........ ഇതിനായിരുന്നുവോ നമ്മള്‍ കണ്ടുമുട്ടിയത്‌...?
അവശേഷിക്കുന്നത്...
മൌനത്തില്‍ തീര്‍ത്ത സ്വപ്നങ്ങളും മോഹങ്ങളും കാലത്തിന്‍റെ യവനികക്കുള്ളില്‍ മറയില്ല എന്ന പ്രതീക്ഷയോടെ............
***********************************************