Pages

നിലാവ് ....



ഇന്നു നല്ല നിലാവുള്ള രാത്രിയാണ്
ആകാശത്ത് നക്ഷത്രങ്ങള്‍ കുറവാണ്
ഏന്‍റെ മനസുപോലെ അസ്വസ്ഥമായ ആകാശം.....
അതില്‍ നിന്‍റെ മധുരകരമായ ഓര്‍മ്മകള്‍ പോലെ
അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ മാത്രം
എങ്കിലും... കാര്‍മേഘങ്ങള്‍ക്കിടയിലും
തണുത്ത നിലാവെളിച്ചം പരത്തി,
ചന്ദ്രിക തെളിഞ്ഞു നില്‍കുന്നു.....
നിന്നെപോലെ....!!!!
പുഞ്ചിരി തൂകികൊണ്ട്....!!!!

പ്രണയം .....




നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍.
നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു
എന്ന്. അത്
പ്രണയമല്ല... വെറും ഭ്രമമാണ്...

നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു
എങ്കില്‍
നിങ്ങള്‍ കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന്... അത്പ്രണയമല്ല... അത് വിട്ടു വീഴ്ചയാണ്...

മാത്രമല്ല ആ സമയം അവളുമായ്
വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും
എന്ന് നിങ്ങള്‍
കരുതും... അതും പ്രണയമല്ല... കാരുണ്യമാണ്.
.
എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍ അവളെക്കാള്‍ വേദന അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍... നിങ്ങളെക്കാള്‍ നന്നായി നിങ്ങളെമനസ്സിലാക്കുന്നത് അവളാണെങ്കില്‍....

അവള്‍ വേദനിക്കരുത് എന്ന്
കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ്എങ്കില്‍... ഓര്‍ക്കുക അതാണ് പ്രണയം .......

മുരളീ ഗാനം



പൂമര ചില്ലകളില്‍ തൂവല്‍ കുടഞ്ഞ് പ്രഭാതമുണര്‍ന്നു .......
പ്രപഞ്ചതിനു പോന്‍ വെളിച്ചതിന്‍റെ തെളിച്ചമെകാന്‍ പൂര്‍വ്വാകാശത്തിന്‍റെ വിരിമാരിലിരിന്ന് സുര്യദേവന്‍ മുഖംമിനുക്കുന്നു....
അമൃത വര്‍ഷിണിയായി സ്നേഹഗീതാമൃതം പൊഴിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന വസന്തപക്ഷികള്‍ സ്വരരാഗങ്ങള്‍ കൊക്കില്‍ കോര്‍ക്കുന്നു.....
പശിമ ഘട്ടത്തിന്‍റെ തിരുനെറ്റിക്ക് ഭാസ്മകുറി ചാര്‍ത്തുന്ന മേഘ കീറുകള്‍ സമഭാവനയുടെ ഭൂതമായി ഒഴുകി നീങ്ങുന്നു....

ആത്മീയ നിര്‍വൃതിയുടെ ധന്ന്യ നിമിഷങ്ങള്‍ തീര്‍ക്കുന്ന മനസിന്‍റെ കതിര്‍മണ്ഡപത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വപ്നങ്ങളുടെ വിളക്കുകളെ സാക്ഷിയാക്കി ഞാന്‍ യാത്ര തുടരുന്നു.....

“ഭാവനയുടെ തേരിലേറി യാത്ര ചെയ്യുന്ന രാജകുമാരിയെ തേടി”.

    സ്നേഹ നിശാഗന്ധിയെ തേടിയുള്ള ഈ യാത്ര നമ്മുടെ ബന്തത്തിന്‍റെ ഇഴകള്‍ ഉറപ്പിക്കാനായിരിക്കട്ടെ ......

സുന്ദര സ്വപ്നങ്ങളുടെ തേരിലേറി നടക്കുന്ന എന്‍റെ ,മനസ്സില്‍, നിലാവിന്‍റെ പൊന്‍ കതിരില്‍ തീര്‍ത്ത ലാവണ്യവും, കിനാവില്‍ പുംപരാഗങ്ങളുമായി വരുന്ന എന്‍റെ സഖിക്ക് എന്നും ഞാന്‍ സിംഹാസനം ഒരുക്കും .....

എന്‍റെ സഖിയുടെ ഹൃദയത്തിന്‍റെ അകതാരിയിലുള്ള ഉടുക്ക് കൊട്ട് എന്നും ഞാന്‍ കേള്‍ക്കുന്നു ......
അനശ്വരമായ ആ രാഗത്തില്‍ എന്നും ഞാന്‍ ലയിക്കട്ടെ.....
എന്‍റെ പ്രിയ സഖിക്ക് ഹൃദയത്തില്‍ ചുവപിചെടുത്ത ശംസകളുടെ ഒരായിരം പനിനീര്‍ പൂക്കള്‍ ഞാന്‍ നല്‍കട്ടെ.....


സൌഹൃദം .........




ജീവിതം ഒരു പുഷ്പം പോലെയാണ്... സ്നേഹത്തിന്‍റെ മധു നിറഞ്ഞ
സൌഹൃദത്തിന്‍റെ സൌരഭ്യമുള്ള മനോഹര പുഷ്പം
എന്‍റെജീവിതത്തിനു സൌരഭ്യം നല്കുന്നത് നിങ്ങളുടെ സൌഹൃദമാണ്..

ജീവിതത്തിന്‍റെ മലര്‍ വാടിയില് പലപ്പൊഴും വസന്തം കൊണ്ടുവരുന്നത് നല്ല സൊഹൃദത്തിന്‍റെമധുര സ്മരണകളാണ്....

ഓര്‍മ്മകളുടെ മയില് പീലി തുണ്ടുകളും സൌഹൃദത്തിന്‍റെ വളപ്പൊട്ടുകളും സ്നേഹത്തിന്‍റെയും കണ്ണുനീരിന്‍റെയും നനവും നിറഞ്ഞ മനസിലെ മുത്തുച്ചിപ്പികള് ........

പലപ്പൊഴും ചിപ്പികള് ചെറു ചെപ്പുകളിലടച്ച് ജിവിത വഴിത്താരയില് അവിടവിടെ ഉപെക്ഷിച്ചാണ് നമ്മുടെ യാത്ര.....
എകാന്ത നിമിഷങ്ങളില് മനസിനെ ഓര്‍മ്മയുടെ തീരങ്ങളില് അലയാന്‍ വിടാറുണ്ട് നാം .. സവാരിക്കിടയില് പലപ്പൊഴും പഴയ ഓര് മ്മച്ചെപ്പുകള് നാം വീണ്ടെടുക്കാറില്ലെ..?

എകാന്തതയുടെ കൂരിരുളില് ഒരു ചെറു തിരി തെളികന് സ്നേ ഹത്തിന്‍റെയും സൌഹൃദത്തിന്‍റെയും മന്ചിരാതുകള്ക്കാവും
എന്തിനെന്നൊ എവിടേക്കെന്നൊ നിശ്ചയമില്ലാത്ത ജീവിതയാത്ര.........
നിമിഷങ്ങളില് കൊഴിഞ്ഞുതീരുകയാണ് നാം ..........

ഒരിക്കല്‍ നീ പറഞ്ഞു...........

പറയാന്‍ ഞാന്‍ മറന്നു ......

  

ചൂടാതെ പോയിനീ,... നിനക്കായ്‌ ഞാന്‍
ഏന്‍റെചോരചാറി ചുവപിച്ച പനിനീര്‍ പൂകള്‍...
കാണാതെപോയി നീ, നിനക്കായ്‌ ഞാന്‍ ഏന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍...............

















-----------------------------------------------------------------------------------------------------

ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി