Pages

മഴ ...

മഴ പെയ്യുകയാണ്....
ഇടനാഴികള്‍ പിന്നിട്ടു ജനാലയിലൂടെ തണുത്ത കാറ്റ്
മുറികളില്‍ നിറയുന്നു..
എല്ലാ കണ്ണുകളും മഴയുടെ സൗന്ദര്യത്തെ
ആസ്വദിക്കുന്നു.
ദൂരെ നേര്‍ത്ത മഞ്ഞിന്‍ കണം കണക്കെ മഴ
പൊട്ടിത്തകര്‍ന്നു വീഴുന്നു....
മഴയുടെ ശബ്ദ കോലാഹലങ്ങളില്‍ ആരെക്കെയോ
നെടുവീര്‍പ്പെടുന്നു....
മഴ വീണ്ടും എത്തുന്നതിന്‍റെ സൂചനകള്‍!
എല്ലാ കണ്ണുകളിലും മഴയുടെ അവ്യക്തമായ
രൂപം പതിഞ്ഞിരിക്കുന്നു....








എന്‍റെ വീട്ടില്‍ മഴ പെയ്യുകയാണ്....
വളരെ നാളുകള്‍ക്കു ശേഷമുള്ള വരവാണ്.
ഇടനാഴിയില്‍ നിന്ന് ഞാന്‍
മഴയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്......
 
ഇന്നെലെയിലെ മഴയാണ് എനിക്കിഷ്ടം.
ഗൃഹാതുരത നിറഞ്ഞ ആ പഴയ മഴക്കാലമാണ്
എന്‍റെ ഓര്‍മയിലെല്ലാം.....
അവളോട്‌  മഴയെപ്പറ്റി ചോദിച്ചപ്പോള്‍
ഒരു മഴത്തുള്ളി കണക്കെ അവള്‍ പുഞ്ചിരിച്ചു....
ഇനിയൊന്നും പറയാന്‍ അവള്‍ക്കു ബാക്കിയില്ല,
കാരണം !
മഴയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞതായിരുന്നു ആ പുഞ്ചിരി....
അവളെപ്പോലെതന്നെ  മഴയോടും
എനിക്ക് കടുത്ത പ്രണയം ആണ്....!!!
മഴയുടെ ശബ്ദത്തില്‍ ലയിച്ചു
നിന്നെ മാത്രം സ്വപ്നം കണ്ട രാവുകള്‍....

ഇടവഴിയില്‍ മഴ നിറയുകയായിരുന്നു.
ചുറ്റും കാല്‍പ്പാടുകള്‍ വീഴ്ത്തി ഞാന്‍ ഇടവഴിയിലൂടെ നടന്നു.
പിന്നിലെ കാല്പ്പാടുകളെ മഴ മായ്ച്ചു കൊണ്ടിരുന്നു....

ഒടുക്കമൊരു പെരുമഴക്കാലം.
നിനച്ചിരിക്കാതെ വന്ന മഴ മേഘങ്ങള്‍ക്കൊപ്പം
നീ യാത്രയായത്....
 
ഇപ്പോള്‍ നിറഞ്ഞു പെയ്യുന്ന മഴ
എനിക്ക് നല്കുന്നത് നിന്‍റെ ഓര്‍മകളാണ്.
ഞാനിവിടെ ഏകനാണ്...........................




സ്നേഹിക്കാന്‍
അറിയാവുന്ന ഒരുമനസ്സ്
എന്നും ഒരു ശാപമാണ്
കാരണം ആ മനസ്സിന്
എന്നുംവേദനകള്‍ ഏറ്റു വാങ്ങേണ്ടി വരും....





വിട പറയുമെന്ന് ഉറപ്പുള്ള ബന്ധങ്ങള്‍ക് വേണ്ടി ഒരികളും
 സമയം ചിലവഴികരുത്....കാരണം ആ ബന്ധങ്ങള്‍ ഒരിക്കല്‍ 
നമ്മുടെ കണ്ണുകള്‍ നിറയിപ്പിക്കും