Pages

"it's me"






 Death is not the biggest fear we have; our biggest fear is taking the risk to be alive — the risk to be alive and express what we really are.” 



"ഏകാന്തത  ഞാന്‍  കൂടുതല്‍  ഇഷ്ടപെടുന്നു ........

ഒരു  മരത്തണലില്‍   ഇത്തിരി  നേരം  തനിച്ചിരിക്കാന്‍  .........

കഴിഞ്ഞുപോയ  മധുരമായ  നിമ്മിഷങ്ങള്‍  ഓര്‍ത്തിരിക്കാന്‍ ........ 

ആരുടെയോ  ഓര്‍മ്മക്കായി      വിരല്‍തുമ്പിലൂടെ  ഒഴുകിയെത്തിയ..  

മനസ്സിനെ    തൊട്ടുണര്‍ത്തുന്ന  കവിതകള്‍   വായിക്കാന്‍ ...... 

ആ  വരികള്‍   എന്നും  ഓര്‍മയില്‍  സൂക്ഷിക്കാന്‍ ........ ആ  ഏകാന്തതയില്‍

അറിയാതെ   വരുന്ന  ചില   വരികള്‍  കുറിക്കാന്‍ ..........."





പ്രണയം മരിച്ചാല്‍







പ്രണയം മരിച്ചു കഴിഞ്ഞാല്‍
               
                   പിന്നെ തികഞ്ഞ ശാന്തതയാണ് ...

ഒരു കൊടും കാറ്റി നു മുന്‍പുള്ള നിശബ്ദം പോലെ .....

                  പിന്നീട് ഒരുമരവും ഇലപോഴികില്ല....

ഒരു പൂവും വിടരില്ല, ഒരു മയില്‍പീലിയും ആകാശം കാണില്ല.......



ഞാന്‍ .....




നീ അറിയുന്ന നിന്നില് നീ എന്നെ അറിയാതെ പോയതെന്തേ.....?
ഈ ജന്മം മുഴുവന് നിനക്കായ് കാത്തിരിക്കുന്നു ഞാന്‍....
എന്നിലെ സ്നേഹം നീ തിരിച്ചറിയുന്ന നാളിനായ്.....



പറയാന്‍ മറന്ന വാക്കുകള്‍ ഇന്ന് നാവില്‍ നിറയുമ്പോള്‍
ചെവിയോര്‍ക്കാന്‍ നീ ഇല്ലല്ലോ എന്ന് മനസ്സിനോട്
മന്ത്രിക്കുകയായിരുന്നു ഞാന്‍....
                                
*******


ഞാന്‍ എന്ന മൗനം നീ തിരിച്ചറിയുന്നില്ല
എന്‍റെ മനസ്സില്‍ നിനക്കുള്ളതെന്തോ
അതാണ്‌ ഞാന്‍ നിനക്കായി കരുതിയ സ്നേഹം.....
ഓര്‍മകള്‍ക്ക് മീതെ നിര്‍വികാരനായി അലയുന്ന
എന്‍റെ മനസ്സ് നിനക്ക് തിരിച്ചറിയാമോ....???

********



മറക്കാനാവാത്ത ഓര്‍മകളിലൂടെ മനസ്
സഞ്ചരിക്കുമ്പോള്‍...  മറക്കാനാവാത്ത
ഒരു മുഖം ഓര്‍ക്കുകയാണെങ്കില്‍ 
അത് അവളുടെ മുഖം മാത്രമായിരിക്കും ...

                                                                ******




പറയാന്‍ ബാക്കിവച്ചതൊക്കെയും മറന്നു....
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്ക് ചെവിയോര്‍ത്തുമില്ല....
മനമറിഞ്ഞു തോന്നിയ വികാരം പങ്കുവെച്ചുമില്ല..........

                                                             ******


 
വളച്ചു കോര്‍ത്ത വളപോട്ട് .....
മാനം കാണാ മയില്‍ പീലി,
മീട്ടാനൊരു മുളങ്കോമ്പ്,
ഓര്‍ക്കാന്‍ നിന്‍ ഓര്‍മകളും..... 

kuppo.de



നഷ്ട്ടങ്ങളെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു...
കാരണം, എന്‍റെ ഏറ്റവും വലിയ നഷ്ട്ടമായിരുന്നു
എന്‍റെ ഓരോ സ്വപ്നങ്ങളും....

നിനക്കായ്‌....




വിതുമ്പുന്ന മനസ്സില്‍.......
      തുളുമ്പുന്ന പളുങ്ക് പാത്രം പോലെ
എന്‍ ഹൃദയത്തെ മാറ്റിവച്ചു നിനക്കായ്‌ .....
      അസ്തമിക്കും സൂര്യനില്‍ നിന്നും
ഉദിക്കുന്ന സൂര്യന്‍ പോലെ
      എന്‍ ദുഃഖങ്ങളെ മാറ്റിവച്ചു നിനക്കായ്‌.....
ആളിതീര്‍ന്ന തിരിവിളക്കിലും
      പ്രകാശ ഗോപുരം പോലെ...
എന്‍ മനസ്സില്‍ യതനകളെ മാറ്റിവച്ചു നിനക്കായ്‌....
      വര്‍ണങ്ങളുള്ള സ്വപ്നം നല്‍കി
ജീവിതത്തെ വര്‍ണശബളമാക്കിയ...
      നിനക്കായ്‌ ഞാനെല്ലാം മാറ്റിവച്ചു പ്രിയസഖി....

അച്ഛന്‍




സന്ധ്യ ആവുന്നതേയുള്ളൂ ആകാശം കറുത്ത് ഇരുണ്ടിരുന്നു
ആദിത്യന്‍ ആദി വെളിച്ചം തുവുന്നതുപോലെ...
മിന്നല്‍ പിണര്‍ എന്നെ തലോടി
മനസ്സില്‍ എന്തോ പധ:നം സംഭവിച്ചതുപോലെ.....
എന്തുകൊണ്ടാണിത്...? പിന്നീട് ഞാനതോര്‍ത്തു...
എന്നും വിളിക്കുന്ന അച്ഛന്‍ അന്ന് എന്നെ വിളിച്ചില്ല.....