Pages

രാത്രി മഴ.......




പ്രഭാതങ്ങളെക്കുറിച്ച് പറയാന്‍ കാത്തിരുന്ന രാത്രിക്കുമീതെ മഴ കനക്കുന്നുണ്ടായിരുന്നു........
നനഞ്ഞ മരക്കൊമ്പുകളുടെയും, ഭൂമിയുടെയും, മറ്റു ജീവജാലങ്ങളുടെയും മൌനത്തില്‍ മഴയുടെ ശബ്ദ്ദം മുങ്ങിതാഴുന്നു......
ഉറങ്ങാതെ മഴക്കുവേണ്ടി ഞാന്‍ ഏകന്നായ്കാത്തിരുന്നു...

നിറമുള്ള ഓര്‍മകള്‍ക്ക്
ഒരു മഴത്തുള്ളിയുടെ ഗന്ധമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
അറിയാതെ പോയ പല മുഖങ്ങളും
കാഴ്ചകളില്‍ പിന്നെയും ആരെയോ തിരയുന്നു..
മനസ്സില്‍ പതിഞ്ഞു പോയ ഇന്നലെയിലെ ഓര്‍മകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
ഞാന്‍ എപ്പോഴോ മറക്കാന്‍ കൊതിച്ച നിന്‍റെ മുഖം..

കാഴ്ചകള്‍ അവസാനിക്കുന്നില്ല..
ഇപ്പോള്‍ ഓരോ ഫ്രെയിമുകളിലും മിഴിനീര്‍ കാഴ്ചയെ മറച്ചിരിക്കുന്നു.
പോയ വഴിയിലെവിടെയോ ഒരു തുള്ളി നെറുകയില്‍ വീണു
ആരോ മറച്ചു വെച്ച സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി..


Feelings of Friendship.......




സ്നേഹം രണ്ട് സുവര്ണ്ണണലിപികളില്‍ തീര്ത്ത വികാരമാണ്...
അതിര്‍ വരമ്പുകളില്ലാത്ത സ്നേഹം തെളിഞ്ഞ നീലാകാശം പോലെയാണ്,
എത്തിപ്പീടിയ്ക്കാ‍ന്‍ ശ്രമിക്കുമ്പോള്‍ പിന്നേയ്യും പിന്നേയും..
നമ്മുടെ കണ്ണുകളില്‍ നിന്നും അകന്നകന്നു പോകുന്നത് പോലെതോന്നും...
ഇനിയും ജന്മമെടുക്കാത്ത ഏതോ ഒരു അഗ്നിതന്നെയായിരിയ്ക്കണം സ്നേഹം......

കറുത്ത പുഷ്പം




സ്നേഹിക്കുകയും അതിന്‍റെ പേരില്‍ ദുഖം അനുഭവിക്കുകയും ചെയ്യുന്ന ഹൃദയത്തിന്‍റെ ആകാന്തത അമാവാസിയില്‍ കൈവന്ന ഒരു തുള്ളി വെളിച്ചമായ്‌ മാറിയപ്പോള്‍ നിന്‍റെ ഓര്‍മകള്‍ ഞാന്‍ ദര്‍ശിച്ചു .....

ഒരു സാന്ത്വനമായി .... ആഴമറിയാത്ത പോരുളായി നീ എന്നില്‍ അവശേഷിച്ചു ...
യാഥാര്‍ത്യങ്ങള്‍... പൊയ്മുഖമണിഞ്ഞപോള്‍ .......,
ഒരു കുയിലിന്‍റെ ആദ്യത്തെ ദു ഖ ഗാനമായി നീ, എന്നില്‍ നിറഞ്ഞു നിന്ന ഒരു മഹാ സാഗരമായ എന്‍റെ ഹൃദയത്തിന്‍ ചിപ്പിയില്‍, മുത്തായി നിന്നെ ഞാന്‍ സൂക്ഷിച്ചു... വേനലിന്‍റെ കൊടും വെയിലില്‍ വിടര്‍ന്ന പൂപോലെ.....,

നാളെ ഒഴിഞ്ഞു കൊടുക്കേണ്ട വാടക വീടാണ് നീ എന്ന് ഞാന്‍ അറിഞ്ഞില്ല ...
സ്നേഹത്തിന്‍റെ ഒരു കണ്ണി നമ്മെ തമ്മില്‍ ബന്ധിപ്പിച്ചപോള്‍....
ഒരിക്കലും പൂര്‍ണമായി അറിയാത്ത എന്തോ ആയി നിന്‍റെ സ്നേഹം ഞാന്‍ ഇക്കാലമത്രയും എന്നോടൊപ്പം കൊണ്ടുനടന്നു....

അസുഖകരങ്ങലായ കാര്യങ്ങള്‍ ഒരു മണ്ണട്ടയെ പോലെ പിന്തുടര്‍ന്നപോള്‍ ....? വസ്തവങ്ങള്‍ മനോഭാവങ്ങളുടെ ഒരു കരിബുതപ്പ് ഏടുത്തണിഞ്ഞപ്പോള്‍ ........?

വീണ്ടും,
    മൌനത്തിന്‍റെ വാല്‍മീകം നമുക്കിടയില്‍ പടര്‍ന്നു....
സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ വിധിക്കപെട്ട നിമിഷങ്ങള്‍...
ഞാന്‍ ഓര്‍ക്കുന്നു...

പകല്‍ മറ്റുള്ളവരോടൊപ്പം പട നയിചെങ്കിലും... രാത്രിയില്‍ ഞാന്‍ ഏകനായി ദു:ഖിചു,
കുയിലിന്‍റെ ആദ്യഗാനം എന്‍റെ ദു:ഖ ഗാനമായിമാറി .....
എനിക്ക് നഷ്ടപെട്ടത് സൌഹ്യദമായിരുന്നു ആത്മാംശത്തെ ആരുടേയോ കൈയിലേല്പ്പിക്കാന്‍ നിര്‍ബ്ബന്ധിതനായപോള്‍..... എങ്ങോ മണ്ണില്‍ വീണടിയാന്‍ വിധിക്കപെട്ട ഒരു ചിപ്പിയായി ഞാന്‍ മാറി.
വീണ്ടും,
    യാഥാര്‍ത്യങ്ങള്‍ പച്ചയുടെ പോയ്‌ മുഖമണിഞ്ഞപോള്‍.....
ഞാന്‍ ഒരു ദാഹിക്കുന്ന പാനപാത്രമായ്‌............
ഒരു മായാത്ത പാടായ് ... നിന്‍റ ഓര്‍മകള്‍ എന്നില്‍ അവശേഷിക്കുന്നു ........

സ്വപ്ന വര്‍ണ്ണങ്ങള്‍



സ്വപ്നങ്ങള്‍ക്ക് എന്നും ഏഴു വര്‍ണ്ണമാണ് 
യാഥാര്‍ഥ്യങ്ങള്‍‍ക്കോ കടുത്ത നിറവും......
ഒരു പക്ഷെ നമ്മളെയെല്ലാം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് 
ആ സ്വപ്‌നങ്ങള്‍ ആവാം..........
മോഹങ്ങള്‍ നിറയുമ്പോഴാണ് മനുഷന്‍ അഹങ്കാരിയാവുന്നത്.......
സ്വപ്‌നങ്ങള്‍ സഫലമാകാന്‍ മോഹിക്കുന്നവര്‍  
അഹങ്കാരിയാണെങ്കില്‍ ഈ ലോകത്തിലെ ഏറ്റവും വലിയ അഹങ്കാരിയാണ്‌ ഞാന്‍...........
ജീവിതത്തിലെ എഴുവര്‍ണ്ണമുള്ള സ്വപനങ്ങളും 
അവയുടെ കടും നിറമാര്‍ന്ന യാഥാര്‍ഥ്യങ്ങളുമാണ് 
എന്നിലെ അഹങ്കാരിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..........
പ്രണയം തീയാണെന്നു നീ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.....
കാരണം നിന്‍റെ പ്രണയം ഒരിളം കാറ്റു പോലെ നേര്‍ത്തതാണ്......
എങ്കിലും നിനക്കെന്നോടുള്ള പ്രണയം തീ പോലെയെന്നറിയാന്‍ എനിക്കിഷ്ടമാണ്.....
പ്രണയം വന്മരങ്ങളുടെ സന്തോഷമാണെന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല......
ഞാന്‍ അറിഞ്ഞ നിന്‍റെ പ്രണയം ഒരു കൊച്ചു ലില്ലി പൂവിന്‍റെ പുഞ്ചിരി പോലെയാണ്......
എങ്കിലും നിന്‍റെ പ്രണയത്തിനു ഇത്ര കരുത്തെന്നറിയുമ്പോള്‍ എന്‍റെയുള്ളില്‍ തിമിര്‍പ്പാണ്.................
നിന്‍റെ കൈ കോര്‍ത്ത്‌ നടക്കാന്‍ നീ വിളിച്ചാല്‍ ഞാന്‍ വരില്ല............!!
കാരണം നിന്നെ വിദൂരതയില്‍ നിന്ന് കാണുവാനാണ് എനികിഷ്ടം...........പ്രണയം എനിക്കിങ്ങനെയെല്ലാമാണ്........എങ്കിലും നിന്‍റെ കരുത്താര്‍ന്ന... ജീവനുറ്റ....കടും ചുവപ്പ് പ്രണയത്തോട് എനികിഷ്ടമാണ്...............
 ആദിയില്‍ പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍ പീലി തുണ്ടുപോലെ ഞാന്‍ എന്‍റെ മനസ്സില്‍ ഒളിപ്പിച്ച സ്വകാര്യ സ്വപ്നമാണ് നീ.................
ആരെയും പ്രണയിക്കാന്‍ എനിക്കിനി കഴിയില്ല..
അതിതീവ്രമായ ഈ പ്രണയത്തില്‍ ഞാനൊരു ആസ്വാദികയായി മാറിയപ്പോള്‍ പ്രണയമെന്ന ദിവ്യ സമ്മര്‍പ്പണത്തോട് എനിക്കു ആരാധനയായി മാറി...
കൈ ഞാന്‍ മുറുകെ പിടിക്കയാണ്‌ ...
കാരണം ഞാനൊരു സ്വാര്‍ത്ഥയാണ് ....
എന്‍റെ സന്തോഷങ്ങള്‍ .....
എന്‍റെ കാഴ്ചയില്‍ ,
നീ മാത്രമാണ്.....
മൌനത്തിന്‍റെ അര്‍ത്ഥമുള്ള ഭാവങ്ങളീലൂടെ എന്നിലേക്കടുത്ത സ്നേഹത്തിന്‍റെഒരുതൂവല്‍ സ്പര്‍ശം...

ഓരോ മനുഷ്യനെയും മുന്നോട്ട് നയിക്കുന്ന വികാരങ്ങള്‍ പലതായിരിക്കും .....
ചിന്തിക്കുക ... കണ്ടെത്തുക ..... തന്‍റെ ജീവിതം മാറ്റി മറിക്കാവുന്ന എന്താണ് നാം കാത്തിരിക്കുന്നത് !!!!!!!

അമ്മ



 
    
      "ലോകത്തില്‍ ഒരേ ഒരു സൌന്ദര്യമേ ഉള്ളു അത് എല്ലാ അമ്മമാര്‍ക്കും സ്വന്തം മക്കള്‍ ആയിരിക്കും."വാക്കുകള്‍ കൊണ്ടോ വരകള്‍ കൊണ്ടോ വര്‍ണിക്കാതെ  അമ്മ എന്ന വക്കില്‍ എല്ലാം നിറഞ്ഞിരിക്കുന്നു.....
ശരത്കാല ചന്ദ്രികയില്‍  ഇതള്‍ വിരിഞ്ഞ പുഷ്പങ്ങള്‍ ജന്മ സഭാല്യതിന്‍ നന്ദി പറയാതെ ജനനിതന്‍ പേറ്റു നോവറിയാതെ...... നാളെയുടെസുഖം തേടിയുള്ളയാത്ര ......