Pages

കറുത്ത പുഷ്പം




സ്നേഹിക്കുകയും അതിന്‍റെ പേരില്‍ ദുഖം അനുഭവിക്കുകയും ചെയ്യുന്ന ഹൃദയത്തിന്‍റെ ആകാന്തത അമാവാസിയില്‍ കൈവന്ന ഒരു തുള്ളി വെളിച്ചമായ്‌ മാറിയപ്പോള്‍ നിന്‍റെ ഓര്‍മകള്‍ ഞാന്‍ ദര്‍ശിച്ചു .....

ഒരു സാന്ത്വനമായി .... ആഴമറിയാത്ത പോരുളായി നീ എന്നില്‍ അവശേഷിച്ചു ...
യാഥാര്‍ത്യങ്ങള്‍... പൊയ്മുഖമണിഞ്ഞപോള്‍ .......,
ഒരു കുയിലിന്‍റെ ആദ്യത്തെ ദു ഖ ഗാനമായി നീ, എന്നില്‍ നിറഞ്ഞു നിന്ന ഒരു മഹാ സാഗരമായ എന്‍റെ ഹൃദയത്തിന്‍ ചിപ്പിയില്‍, മുത്തായി നിന്നെ ഞാന്‍ സൂക്ഷിച്ചു... വേനലിന്‍റെ കൊടും വെയിലില്‍ വിടര്‍ന്ന പൂപോലെ.....,

നാളെ ഒഴിഞ്ഞു കൊടുക്കേണ്ട വാടക വീടാണ് നീ എന്ന് ഞാന്‍ അറിഞ്ഞില്ല ...
സ്നേഹത്തിന്‍റെ ഒരു കണ്ണി നമ്മെ തമ്മില്‍ ബന്ധിപ്പിച്ചപോള്‍....
ഒരിക്കലും പൂര്‍ണമായി അറിയാത്ത എന്തോ ആയി നിന്‍റെ സ്നേഹം ഞാന്‍ ഇക്കാലമത്രയും എന്നോടൊപ്പം കൊണ്ടുനടന്നു....

അസുഖകരങ്ങലായ കാര്യങ്ങള്‍ ഒരു മണ്ണട്ടയെ പോലെ പിന്തുടര്‍ന്നപോള്‍ ....? വസ്തവങ്ങള്‍ മനോഭാവങ്ങളുടെ ഒരു കരിബുതപ്പ് ഏടുത്തണിഞ്ഞപ്പോള്‍ ........?

വീണ്ടും,
    മൌനത്തിന്‍റെ വാല്‍മീകം നമുക്കിടയില്‍ പടര്‍ന്നു....
സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ വിധിക്കപെട്ട നിമിഷങ്ങള്‍...
ഞാന്‍ ഓര്‍ക്കുന്നു...

പകല്‍ മറ്റുള്ളവരോടൊപ്പം പട നയിചെങ്കിലും... രാത്രിയില്‍ ഞാന്‍ ഏകനായി ദു:ഖിചു,
കുയിലിന്‍റെ ആദ്യഗാനം എന്‍റെ ദു:ഖ ഗാനമായിമാറി .....
എനിക്ക് നഷ്ടപെട്ടത് സൌഹ്യദമായിരുന്നു ആത്മാംശത്തെ ആരുടേയോ കൈയിലേല്പ്പിക്കാന്‍ നിര്‍ബ്ബന്ധിതനായപോള്‍..... എങ്ങോ മണ്ണില്‍ വീണടിയാന്‍ വിധിക്കപെട്ട ഒരു ചിപ്പിയായി ഞാന്‍ മാറി.
വീണ്ടും,
    യാഥാര്‍ത്യങ്ങള്‍ പച്ചയുടെ പോയ്‌ മുഖമണിഞ്ഞപോള്‍.....
ഞാന്‍ ഒരു ദാഹിക്കുന്ന പാനപാത്രമായ്‌............
ഒരു മായാത്ത പാടായ് ... നിന്‍റ ഓര്‍മകള്‍ എന്നില്‍ അവശേഷിക്കുന്നു ........