Pages

എന്‍റെ അന്വേഷണം....



ഏകാന്തത നിറഞ്ഞ വഴികളിലൂടെ ഒരുപാട് ദൂരം നടന്നു ആ കാല്‍പാദങ്ങള്‍ തേടിയുള്ള യാത്ര..., പക്ഷെ...
കഴിഞ്ഞില്ല... എവിടെയും കണ്ടെത്താന്‍...
ഒരു തോന്നല്‍ ആ വിജന വഴികളില്‍ എവിടെയോ താങ്ങുന്നതായി........
അറിയുന്നുണ്ടാകുമോ ? എന്‍റെ ഈ യാത്ര ?..........
ഇല്ല, ഒരിക്കലും അറിയില്ല അറിയാന്‍ ആഗ്രഹിക്കില്ല, ആഗ്രഹിച്ചിരുന്നെങ്കില്‍ ഒരിക്കലും അകന്നു പോകില്ലായിരുന്നു, എന്നും കൂടെ ഉണ്ടാകുമായിരുന്നു ,
പക്ഷെ... !
പോയി എങ്ങോ, എവിടെയോ, ഒരുപാടകലെ മറഞ്ഞുപോയി എന്‍റെ കണ്ണുകളെ വെട്ടിച്ച് ഒരുപാടകലെ ................"



സ്നേഹത്തിന്‍റെ പ്രതിഭലം കണ്ണീരാണ്...പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...എന്‍റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു...ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്>ഒരുപാട് ആശ്വാസങ്ങളുണ്ട്....

ഒരു പക്ഷെ എന്‍റെ കണ്ണീരില് മറ്റാരൊക്കെയോ
മഴവില്ല് കാണുന്നുണ്ടാകും....
ആരോക്കെയോ ചിരിക്കുന്നുണ്ടാവും...
അതിനുമപ്പുറം എനിക്കെന്തു വേണം ?

സ്നേഹം എന്നെ കരയിച്ച്ചോട്ടെ........
പക്ഷെ ഞാന് സ്നേഹിക്കുന്നവര് കരയാതിരിക്കട്ടെ....
ഞാന് കരയാം എല്ലാവര്ക്കും വേണ്ടി.......!!!!



മറക്കാന്‍ ഞാന്‍ ശ്രമിക്കാം...
നിന്നെയും, നീ എനിക്ക്തന്ന മനോഹരനിമിഷങ്ങളേയും,
അല്ല..
എന്‍റെ മനസ്സില്‍ നിന്‍റെ കണ്ണുനീര്‍ തീര്‍ത്ത മുറിവുകളെയും…..



മിഴികള്‍ നിറഞ്ഞു പെയ്ത രാവിനെ ഓര്‍മകളാക്കി...
ഒരു വേനല്‍ മഴ പോലെ നനുത്ത പുലരികളും സന്ധ്യകളുംസമ്മാനിച്ചു കൊണ്ട് നീ കടന്നു വന്നതെപ്പോഴായിരുന്നു..?

ചാരം മൂടിക്കിടന്നിരുന്ന കനലുകളെ പോലെ, മനസ്സിലുറങ്ങികിടന്നിരുന്ന സ്വപ്നങ്ങളെ ഊതി പെരുപ്പിച്ചതെന്തിനായിരുന്നു...?

ഒരിക്കലും പെയ്യില്ലായെന്ന് മനസ്സിനെ ഒരായിരം തവണ പറഞ്ഞുപഠിപ്പിച്ച മോഹങ്ങളില്‍ ...
പ്രതീക്ഷയുടെ കൈത്തിരികള്‍ കൊളുത്തി വെച്ച്,
മോഹഭംഗത്തിന്‍റെ കനല്‍ തുള്ളികള്‍ വീണ്ടും ഹൃദയത്തിലേക്കൊഴിച്ചുതന്നതെന്തിനായിരുന്നു.......?


ഓമിക്കാനും...ഓര്‍ത്തു വേദനിക്കാനും ....... മുഹൂര്‍ത്തങ്ങള്‍സമ്മാനിച്ച്കടന്നുപോകുമ്പോള്‍ .. നീയറിയാഞ്ഞതെന്തേ..?

Ethramel enne nee....





 


നിന്‍റെ വഴികളില്‍ ഇനി ഞാന്‍ വരില്ല, പക്ഷെ....

അതിനു മുന്‍പ് നിന്‍റെ ഓര്‍മകള്‍

മുറിവേല്‍പിക്കാത്ത എന്‍റെ ഹൃദയം എനിക്ക്

തിരിച്ചു തരണം......



ഏത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം
നിനക്കായി മാത്രം...
പക്ഷെ, ജനിക്കുമോ നീ ഒരു ജന്മമെങ്കിലും
എന്‍റെത് മാത്രമായി...?








മിത്രത്തെ
അത്രമാത്രയില്‍
‍ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
കാല്‍പ്പനികതയുടെ
വൈകല്യങ്ങള്‍ മാത്രം!

ക്ഷണത്തില്‍
ശഠിക്കുന്നതും ശമിക്കുന്നതും
നല്ല മിത്രത്തിനുത്തമം
കരടായ് തോന്നിയാല്‍
‍ക്ഷണം മാറ്റുക
കരടുള്ളിടം കീറിമുറിക്കരുത്.
വിശ്വസിക്കൂ
ഓരോ നിശ്വാസവും
അതില്‍ പ്രാണനുണ്ട്,
അനിഷ്ടത്തെ ഇഷ്ടകൊണ്ടും
പിണക്കത്തെ ഇണക്കംകൊണ്ടും;
മാറ്റിയാല്‍ ‍ശിഷ്ടം സ്നേഹസമ്പന്നം!

എന്‍റെ കണ്ണിലെ തിളക്കം
കുറുക്കന്‍ കണ്ണിലെ തിളക്കമല്ല,
എന്‍റെ പുഞ്ചിരിയില്‍
വഞ്ചനയുടെ ലാളിത്യമില്ല
കണ്ണിലെ തിളക്കം ;
സ്നേഹത്തിന്റെ കണ്ണുനീര്‍.
പുഞ്ചിരി;
യാതനകളുടെ നൊമ്പരങ്ങള്‍ക്കായ്
ഒരു ചെറിയ മറ.


പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ......

സ്നേഹപൂറ്വ്വം
..................







പാടാത്ത പാട്ടിന്‍റെ ഈണം പോലെ.....
തേടുന്ന കാറ്റിന്‍റെ ഓളങ്ങള്‍ പോലെ...
പറയാന്‍ മറന്ന വാക്കുകള്‍ ഓര്‍ത്തെടുക്കുന്നു...
വെറുതേ....