Pages

പ്രിയസഖീ നിനക്കായി.....



തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!  തിരിയുടേതല്ല നാളത്തിന്‍റെതല്ല..
  കെട്ടു പോകുന്നതിനു മുന്‍പുള്ള ജീവിതത്തിന്റെ...

****




 
ഒരുപാടു സ്നേഹിച്ച ഒരാളെ
സ്നേഹിക്കണ്ടായിരുന്നു എന്ന് തോനുന്നത്
അയാളെ വെറുക്കുബോഴോ,
മറക്കുബോഴോ അല്ല
അവരെ നഷ്ട്ടപെടുന്നു എന്ന് തോന്നുബോഴാണ്....
*****


സ്നേഹിക്കാന്‍ ആളുണ്ടാകുമ്പോള്‍ ജീവിക്കാന്‍ ആഗ്രഹം ഉണ്ടാകും...
കാത്തിരിക്കാന്‍ ആളുണ്ടാക്കുമ്പോള്‍ തിരിച്ചു വരാന്‍
 ആഗ്രഹം ഉണ്ടാകും...
ഓര്‍ക്കാന്‍ ആളുണ്ടാകുമ്പോള്‍ സ്വപ്നം കാണാന്‍ ആഗ്രഹാമുണ്ടാകൂ...
 *****


ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍...
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍...
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍...
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.
എന്തുകൊണ്ടെന്നാല്‍... എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്-
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.............