Pages

മുരളീ ഗാനം



പൂമര ചില്ലകളില്‍ തൂവല്‍ കുടഞ്ഞ് പ്രഭാതമുണര്‍ന്നു .......
പ്രപഞ്ചതിനു പോന്‍ വെളിച്ചതിന്‍റെ തെളിച്ചമെകാന്‍ പൂര്‍വ്വാകാശത്തിന്‍റെ വിരിമാരിലിരിന്ന് സുര്യദേവന്‍ മുഖംമിനുക്കുന്നു....
അമൃത വര്‍ഷിണിയായി സ്നേഹഗീതാമൃതം പൊഴിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന വസന്തപക്ഷികള്‍ സ്വരരാഗങ്ങള്‍ കൊക്കില്‍ കോര്‍ക്കുന്നു.....
പശിമ ഘട്ടത്തിന്‍റെ തിരുനെറ്റിക്ക് ഭാസ്മകുറി ചാര്‍ത്തുന്ന മേഘ കീറുകള്‍ സമഭാവനയുടെ ഭൂതമായി ഒഴുകി നീങ്ങുന്നു....

ആത്മീയ നിര്‍വൃതിയുടെ ധന്ന്യ നിമിഷങ്ങള്‍ തീര്‍ക്കുന്ന മനസിന്‍റെ കതിര്‍മണ്ഡപത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വപ്നങ്ങളുടെ വിളക്കുകളെ സാക്ഷിയാക്കി ഞാന്‍ യാത്ര തുടരുന്നു.....

“ഭാവനയുടെ തേരിലേറി യാത്ര ചെയ്യുന്ന രാജകുമാരിയെ തേടി”.

    സ്നേഹ നിശാഗന്ധിയെ തേടിയുള്ള ഈ യാത്ര നമ്മുടെ ബന്തത്തിന്‍റെ ഇഴകള്‍ ഉറപ്പിക്കാനായിരിക്കട്ടെ ......

സുന്ദര സ്വപ്നങ്ങളുടെ തേരിലേറി നടക്കുന്ന എന്‍റെ ,മനസ്സില്‍, നിലാവിന്‍റെ പൊന്‍ കതിരില്‍ തീര്‍ത്ത ലാവണ്യവും, കിനാവില്‍ പുംപരാഗങ്ങളുമായി വരുന്ന എന്‍റെ സഖിക്ക് എന്നും ഞാന്‍ സിംഹാസനം ഒരുക്കും .....

എന്‍റെ സഖിയുടെ ഹൃദയത്തിന്‍റെ അകതാരിയിലുള്ള ഉടുക്ക് കൊട്ട് എന്നും ഞാന്‍ കേള്‍ക്കുന്നു ......
അനശ്വരമായ ആ രാഗത്തില്‍ എന്നും ഞാന്‍ ലയിക്കട്ടെ.....
എന്‍റെ പ്രിയ സഖിക്ക് ഹൃദയത്തില്‍ ചുവപിചെടുത്ത ശംസകളുടെ ഒരായിരം പനിനീര്‍ പൂക്കള്‍ ഞാന്‍ നല്‍കട്ടെ.....