Malayala Diary
നിന് ഓര്മക്കായ്......
"ഏകാന്തത ഞാന്‍ കൂടുതല്‍ ഇഷ്ടപെടുന്നു ........
ഒരു മരത്തണലില്‍ ഇത്തിരി നേരം തനിച്ചിരിക്കാന്‍ .........
കഴിഞ്ഞുപോയ മധുരമായ നിമ്മിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ........
ആരുടെയോ ഓര്‍മ്മക്കായി വിരല്‍തുമ്പിലൂടെ ഒഴുകിയെത്തിയ..
മനസ്സിനെ തൊട്ടുണര്‍ത്തുന്ന കവിതകള്‍ വായിക്കാന്‍ ......
ആ വരികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ........ ആ ഏകാന്തതയില്‍
അറിയാതെ വരുന്ന ചില വരികള്‍ കുറിക്കാന്‍ ..........."
പറയാന്‍ മറന്ന വാക്കുകള്‍ ഇന്ന് നാവില്‍ നിറയുമ്പോള്‍
ചെവിയോര്‍ക്കാന്‍ നീ ഇല്ലല്ലോ എന്ന് മനസ്സിനോട്
മന്ത്രിക്കുകയായിരുന്നു ഞാന്‍....
ചെവിയോര്‍ക്കാന്‍ നീ ഇല്ലല്ലോ എന്ന് മനസ്സിനോട്
മന്ത്രിക്കുകയായിരുന്നു ഞാന്‍....
*******
ഞാന്‍ എന്ന മൗനം നീ തിരിച്ചറിയുന്നില്ല…
എന്റെ മനസ്സില്‍ നിനക്കുള്ളതെന്തോ
അതാണ് ഞാന്‍ നിനക്കായി കരുതിയ സ്നേഹം.....
ഓര്‍മകള്‍ക്ക് മീതെ നിര്‍വികാരനായി അലയുന്ന
എന്റെ മനസ്സ് നിനക്ക് തിരിച്ചറിയാമോ....???
********
മറക്കാനാവാത്ത ഓര്‍മകളിലൂടെ മനസ്
സഞ്ചരിക്കുമ്പോള്‍... മറക്കാനാവാത്ത
ഒരു മുഖം ഓര്‍ക്കുകയാണെങ്കില്‍
അത് അവളുടെ മുഖം മാത്രമായിരിക്കും ...
******
നിനക്കായ്....
വിതുമ്പുന്ന മനസ്സില്‍.......
തുളുമ്പുന്ന പളുങ്ക് പാത്രം പോലെ
എന്‍ ഹൃദയത്തെ മാറ്റിവച്ചു നിനക്കായ്
.....
അസ്തമിക്കും സൂര്യനില്‍ നിന്നും
ഉദിക്കുന്ന സൂര്യന് പോലെ
എന്‍ ദുഃഖങ്ങളെ മാറ്റിവച്ചു
നിനക്കായ്.....
ആളിതീര്‍ന്ന തിരിവിളക്കിലും
പ്രകാശ ഗോപുരം പോലെ...
എന്‍ മനസ്സില്‍ യതനകളെ മാറ്റിവച്ചു
നിനക്കായ്....
വര്‍ണങ്ങളുള്ള സ്വപ്നം നല്കി
ജീവിതത്തെ വര്‍ണശബളമാക്കിയ...
നിനക്കായ് ഞാനെല്ലാം മാറ്റിവച്ചു പ്രിയസഖി....
Subscribe to:
Posts (Atom)